വാഴ്സോ: 20ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള സാമൂഹിക ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ സിഗ്മണ്ട് ബോമാന്‍ (91) നിര്യാതനായി. പോളണ്ടിലെ യഹൂദ സമുദായത്തില്‍ ജനിച്ച ബോമാന്‍ നാസി സംഘടനയുടെ നേതൃത്വത്തിലുള്ള ജര്‍മന്‍ ഭരണകൂടം രാജ്യം ആക്രമിച്ചതിനെ തുടര്‍ന്ന് സോവിയറ്റ് റഷ്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇടതുപക്ഷ ചിന്തകനായിരുന്ന അദ്ദേഹം 1968ല്‍ യഹൂദവിരുദ്ധ നടപടി സ്വീകരിക്കുന്നതുവരെ പോളിഷ് കമ്യൂണിസത്തെ അനുകൂലിച്ചിരുന്നു.
ഇസ്രായേലില്‍ കോളജ് അധ്യാപകനായിരുന്ന ബോമാന്‍ 1971 മുതല്‍ ലീഡ്സ് സര്‍വകലാശാലയില്‍ അധ്യാപനം നടത്തി. 2010ല്‍ ലീഡ്സ് സര്‍വകലാശാല ബോമാന്‍െറ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിലുള്ള പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹത്തിന്‍െറ പേരില്‍ സ്ഥാപനം നിര്‍മിച്ചിരുന്നു. 50ലധികം പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.