പാരിസ്: ഫ്രഞ്ച് സർക്കാറിെൻറ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് പാരിസിൽ വീണ്ടു ം പ്രതിഷേധം. ആളുകളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 8000ത്തിലേറെ ആളു കളാണ് ചാംപ്സ് എലിസീസി ചത്വരത്തിൽ തടിച്ചുകൂടിയത്.
700 ഒാളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമസാധ്യത കണക്കിലെടുത്ത് ഇൗഫൽ ഗോപുരവും മ്യൂസിയവും അടച്ചിരുന്നു. രാജ്യത്തുടനീളം 90,000ത്തോളം പൊലീസിനെ വിന്യസിക്കുകയും ചെയ്തു. ഇന്ധന വിലവർധനക്കെതിരെ നടന്ന പ്രതിഷേധത്തിനുപിന്നാലെയാണ് ജനങ്ങൾ വീണ്ടും സംഘടിച്ചത്.
സമരത്തെ തുടർന്ന് ഇന്ധനവില കുറക്കാൻ സർക്കാർ ധാരണയിലെത്തിയിരുന്നു. ജീവിതച്ചെലവ് കുത്തനെയുയർത്തുന്ന മാേക്രാൺ സർക്കാറിെൻറ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം. അതിനിടെ, പാരിസിലെ പോലെ യൂറോപ്പിൽ പ്രതിഷേധപ്രകടനം നടത്തിയ സംഭവത്തിൽ 70 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.