മോസ്കോ: ൈസബീരിയയിൽ മണ്ണിനടിയിൽ െഎസിൽ ഉറഞ്ഞ നിലയിൽ കഴിഞ്ഞ സൂക്ഷ്മവിരക്ക് 42,000 വർഷങ്ങൾക്ക് ശേഷവും ജീവനുണ്ടെന്ന് കണ്ടെത്തി. ജലത്തിെൻറ ഖരാങ്കത്തില് താഴെ ഊഷ്മാവിലുള്ള ആർട്ടിക് പ്രദേശത്തെ മണ്ണിൽ കാലങ്ങളോളം ശീതീകരിച്ച നിലയിൽ കണ്ടെത്തിയ ബഹുകോശ ജീവി ജീവിതത്തിലേക്ക് മടങ്ങിവന്നതി െൻറ തെളിവുകൾ ഡോക്ലേഡി ബയോളജിക്കൽ സയൻസസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാമത്തിെൻറ കാലത്ത് ശീതീകരിച്ചുപോയ ഇവയെ െഎസിൽനിന്ന് വേർപെടുത്തിയപ്പോൾ അനങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്തതായും ബഹുകോശ ജീവികൾ ഇത്തരത്തിൽ പ്രകൃതിദത്തമായി സംരക്ഷിക്കപ്പെട്ട സംഭവം ഇതാദ്യമാണെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തി.
ഒരു മില്ലിമീറ്റിറിൽ താഴെ മാത്രം നീളംവരുന്ന ‘നെമാറ്റോഡ്സ്’ വിഭാഗത്തിൽപെട്ട വിരകൾ ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 1.3 കിലോമീറ്റർ താഴെയാണ് കണ്ടുവരുന്നത്. റഷ്യയിലെ മോസ്കോ സ്േറ്ററ്റ് സർവകലാശാലയിലെയും യു.എസിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെയും ഗവേഷകരാണ് ആർടിക് മണ്ണുകളിൽനിന്ന് ശേഖരിച്ച 300 സാമ്പ്ളുകളിൽ രണ്ടെണ്ണം വർഷങ്ങളായി നല്ലരീതിയിൽ സംരക്ഷിക്കപ്പെട്ട നെമാറ്റോഡ്സ് ആണെന്ന് കണ്ടെത്തിയത്.
ആദ്യം റഷ്യയിലെ യകുറ്റിയ പ്രദേശത്തെ അലാസെയ നദിക്കരയിലെ ഫോസിൽ നിക്ഷേപത്തിൽനിന്ന് ലഭിച്ച സാമ്പ്ളിന് 32,000 വർഷം പഴക്കമുണ്ടെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, വടക്കുകിഴക്കൻ സൈബീരിയയിലെ കോലിമ നദിയിൽനിന്ന് കണ്ടെത്തിയ സാമ്പിളിന് 42,000 വർഷം പഴക്കമുണ്ടായിരുന്നു. വിരകൾ പനഗ്രോലൈമസ്, ഡെട്രിടോഫാഗസ് എന്നീ നെർമാറ്റോഡ് വർഗങ്ങളിൽ പെട്ടവയാണ്. നേരത്തേ സൈബീരിയയിൽ വെച്ച് തന്നെ 30,000 വർഷങ്ങളായി െഎസായി കിടന്ന വൈറസിനെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.