ന്യൂസിലന്‍ഡിലും ആസ്ട്രേലിയയിലും സാംസങ് നോട്ട് 7 നിരോധിച്ചു

സിഡ്നി: അമേരിക്കക്ക് പിന്നാലെ ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും വിമാനത്തില്‍ സാംസങ് ഗാലക്സി നോട്ട് 7 നിരോധിച്ചു. വ്യാപകമായ തോതില്‍ ഗാലക്സി നോട്ട് 7 തീപിടിക്കുന്നതോടെയാണ് സുരക്ഷ മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളിലും വിമാനത്തില്‍ ഉപയോഗിക്കുന്നത് വിലക്കിയത്. ബാറ്ററിയുടെ കേടുപാട് കാരണം വിവിധ രാജ്യങ്ങളില്‍ നോട്ട് 7 തീപിടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കമ്പനി കേടുപാട് സംഭവിച്ച ഫോണുകള്‍ക്ക് പകരം നല്‍കിയിരുന്നെങ്കിലും അവയും സമാനമായരീതിയില്‍ തീപിടിച്ചതോടെ പൂര്‍ണമായും മാര്‍ക്കറ്റില്‍നിന്ന് നോട്ട് 7 പിന്‍വലിക്കുകയായിരുന്നു. യാത്രക്കാരുടെ കൈവശമുള്ള ഫോണുകളും ലഗേജും പൂര്‍ണമായും പരിശോധിച്ചതിനുശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് ഇരുരാജ്യങ്ങളും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തേ തീപിടിക്കുന്ന സംഭവങ്ങള്‍ തുടങ്ങിയ സന്ദര്‍ഭത്തില്‍ വിമാനങ്ങളില്‍നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് അറിയിച്ചിരുന്നു.വെള്ളിയാഴ്ചയായിരുന്നു അമേരിക്കന്‍ ഗതാഗത വകുപ്പ് നോട്ട് 7 വിമാനങ്ങളിലും ചരക്കുകപ്പലിലും വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. നിരോധത്തോടെ ലക്ഷം കോടിയുടെ നഷ്ടമാണ് സാംസങ്ങിനുണ്ടായത്.

 

Tags:    
News Summary - samsung note 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.