Posted On
date_range Updated On
date_range അമേരിക്ക ലോകത്തെ അസ്ഥിരപ്പെടുത്തുന്നു - റഷ്യ
മോസ്കോ: അമേരിക്ക ലോകത്തെ അസ്ഥിരപ്പെടുത്തുകയാണെന്ന് റഷ്യ. 2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെെട്ടന്നാരോപിച്ച് റഷ്യക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിക്കാനിരിക്കെയാണ് കടുത്ത വിമർശനവുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് രംഗത്തെത്തിയത്.
ഉത്തര കൊറിയക്കും ഇറാനുമെതിരെ തുടർച്ചയായി ഭീഷണി മുഴക്കുക വഴി ആഗോള തലത്തിൽ പുതിയ അസ്വസ്ഥതകൾക്കാണ് യു.എസ് പ്രസിഡൻറ് വഴി ഒരുക്കുന്നതെന്ന് ട്രംപിെൻറ പേരുപറയാതെ ലാവ്റോവ് കുറ്റപ്പെടുത്തി. കൊറിയൻ ഉപഭൂഖണ്ഡത്തിൽ യു.എസ് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.