മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഇക ്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം താൻ ഐസോലേഷനിലേക്ക് പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡൻറ് പുടിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഉപപ്രധാനമന്ത്രി ആന്ദ്രേ ബെലസോവിന് ചുമതല കൈമാറിയിട്ടുണ്ട്.
ഇപ്പോൾ താങ്കൾക്ക് സംഭവിച്ചത് ആർക്കും സംഭവിക്കാമെന്ന് പ്രധാനമന്ത്രിയുടെ രോഗവിവരമറിഞ്ഞ പ്രസിഡൻറ് പുടിൻ പ്രതികരിച്ചു. സർക്കാറുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങളെടുക്കുേമ്പാൾ അതിൽ പങ്കെടുക്കാൻ താങ്കൾക്ക് കഴിയട്ടെ. താങ്കളുടെ അഭിപ്രായങ്ങളും പങ്കാളിത്തവുമില്ലാതെ തീരുമാനങ്ങൾ ഫലപ്രദമാവില്ലെന്നും പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.