Posted On
date_range Updated On
date_range പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത റഷ്യൻ പ്രതിപക്ഷ നേതാവ് അറസ്റ്റിൽ
മോസ്കോ: പെൻഷൻ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനി അറസ്റ്റിൽ. ശനിയാഴ്ച മോസ്കോയിൽ അറസ്റ്റിലായ ഇദ്ദേഹത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. ഒരു മാസക്കാലം തടവിൽനിന്ന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതിയിൽ ഹാജരാകാനെത്തിയ അദ്ദേഹം പറഞ്ഞു.
എന്നാൽ, തനിക്ക് പെങ്കടുക്കാനായില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകാൻ അനുയായികളോട് ആഹ്വാനം ചെയ്തു. വ്ലാദിമിർ പുടിൻ സർക്കാറിെൻറ നയങ്ങൾക്കെതിരെ രാജ്യത്തെ നൂറു നഗരങ്ങളിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.