Posted On
date_range Updated On
date_range കാലെ അഭയാര്‍ഥി ക്യാമ്പിനു തീയിട്ടു
പാരിസ്: ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പിനു തീയിട്ടു. ആയിരത്തിലധികം കുടിലുകള്‍ കത്തിനശിച്ചു. വടക്കന്‍ ഫ്രഞ്ച് പ്രദേശമായ കാലെയില്‍ ഏഴായിരത്തോളം കുടിയേറ്റക്കാര്‍ താമസിക്കുന്ന ക്യാമ്പാണ് തീയിട്ട് നശിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. സംഭവത്തിനു പിന്നില്‍ ആരാണെന്നും വ്യക്തമല്ല.
തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കാലെ ജംഗിളിലെ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്.
നാലായിരത്തോളം പേരെ വിവിധയിടങ്ങളിലേക്ക് മാറ്റി. സുരക്ഷ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.