Posted On
date_range Updated On
date_range മഹാത്മാ ഗാന്ധി ഒപ്പിട്ട അപൂർവ ചിത്രം ലേലത്തിന്
ബോസ്റ്റൺ: മഹാത്മാ ഗാന്ധി ഒപ്പിട്ട അപൂർവ ചിത്രം ലേലത്തിന്. ചിത്രത്തിന് 10,000 യു.എസ് ഡോളർ ലേലത്തുകയായി ലഭിക്കാൻ സാധ്യത. 1931ൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിനുശേഷം മദൻ മോഹൻ മാളവ്യയോടൊപ്പം നടന്നുവരുേമ്പാൾ എടുത്തതാണ് ഇൗ ചിത്രം. ചിത്രത്തിനു മുകളിൽ എം.കെ. ഗാന്ധിയെന്ന് ഫൗണ്ടെൻ പേനകൊണ്ട് കുറിച്ചിരിക്കുകയാണ് ഗാന്ധി. തെൻറ വലത്തെ തള്ളവിരലിന് വേദന അനുഭവപ്പെട്ട ആ കാലയളവിൽ ഇടതുകൈ ഉപയോഗിച്ചാണ് ഗാന്ധി ഒപ്പിട്ടിരിക്കുന്നത്. യു.എസ് കേന്ദ്രമായുള്ള ആർ.ആർ ഒാക്ഷൻസാണ് ചിത്രം ലേലത്തിൽ വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.