ബക്കിങ്​ഹാം കൊട്ടാരം ജീവനക്കാരന്​ കോവിഡ്​; സന്ദർശകരെ വിലക്കി എലിസബത്ത് രാജ്ഞി

ലണ്ടൻ: ബക്കിങ്​ഹാം കൊട്ടാരത്തിലെ ജീവനക്കാരന്​ കോവിഡ്​19 സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാ കൊട്ടാര ജീവനക്കാരെയും ഐസൊലേഷനിലേക്ക്​ മാറ്റി. എലിസബത്ത് രാജ്ഞി വിൻഡ്സർ കൊട്ടാരത്തിലേക്ക്​ മാറുന്നതിന്​ മുമ്പ്​ ജീവനക്കാരന്​ രോഗം സ്ഥിരീകരിച്ചിരുന്നതായി കൊട്ടാര വൃത്തങ്ങളെ ഉദ്ദരിച്ച്​ ‘ദ സൺ’ റിപ്പോർട്ട്​ ചെയ്​തു.

വിൻഡ്സർ കൊട്ടാരത്തിൽ കഴിയുന്ന എലിസബത്ത് രാജ്ഞി എല്ലാ പരിപാടികളും ഒഴിവാക്കി. കൊട്ടാരത്തിൽ സന്ദർശകരെ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്​. കോവിഡ്​ ഭീതിയെ തുടർന്ന്​ കഴിഞ്ഞ ആഴ്​ചയാണ്​ എലിസബത്ത് രാജ്ഞിയെ (93) ബക്കിങ്​ഹാം കൊട്ടാരത്തിൽനിന്നു വിൻഡ്സർ കൊട്ടാരത്തിലേക്കു മാറ്റിയത്​. എലിസബത്ത്​ രാജ്ഞിക്കോ ഭർത്താവ് ഫിലിപ് രാജകുമാരനോ (98) ആരോഗ്യപ്രശ്​നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.

500ൽ അധികം ജീവനക്കാരാണ്​ ബക്കിങ്​ഹാം കൊട്ടാരത്തിൽ ഉള്ളത്​. ജീവനക്കാരെല്ലാം കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അവരു​െട പൂർണ സംരക്ഷണം കൊട്ടാരത്തിനാണെന്നും വക്താവ്​ അറിയിച്ചു.

Tags:    
News Summary - Queen Elizabeth II Moves Out Of Palace As Aide Tests Virus Positive - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.