Posted On
date_range Updated On
date_range 25 മിനിറ്റ് ലിഫ്റ്റിൽ കുടുങ്ങി പോപ്
വത്തിക്കാൻസിറ്റി: വൈദ്യുതി നിലച്ചതു മൂലം ഫ്രാൻസിസ് മാർപാപ്പ 15 മിനിറ്റ് നേരം വത്തിക്കാനിലെ ലിഫ്റ്റിൽ കുടുങ്ങി. ഒടുവിൽ അഗ്നിശമനസേന എത്തിയാണ് 82വയസ്സുള്ള മാർപാപ്പയെ രക്ഷപ്പെടുത്തിയത്. സെൻറ് പീറ്റേഴ്സ്ബർഗിൽ പതിവു വാരാദ്യ പ്രാർഥനക്ക് തിരക്കിട്ട് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചടങ്ങിനെത്താൻ ഏഴു മിനിറ്റ് വൈകിയതിൽ വിശ്വാസികളോട് ക്ഷമ പറയുകയും ചെയ്തു. വിഷമിച്ചു നിന്ന് തന്നെ തക്കസമയത്ത് രക്ഷപ്പെടുത്തിയ അഗ്നിശമന ജീവനക്കാർക്ക് കൈയടി നൽകാനും ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.