Posted On
date_range Updated On
date_range ദക്ഷിണ സുഡാൻ നേതാക്കളുടെ പാദം ചുംബിച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: ദക്ഷിണ സുഡാനിലെ പ്രസിഡൻറ് സാൽവ കീറിെൻറയും പ്രതിപക്ഷനേതാവ് റീക് മാഷറിെൻറയും പാദം ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ. ശത്രുത അവസാനിപ്പിച്ച് സമാധാന നടപടികളുമായി മുന്നോട്ടുപോകാനുള്ള ആഹ്വാനവുമായാണ് 82 വയസ്സുള്ള മാർപാപ്പയുടെ അപ്രതീക്ഷിത നടപടി.
ദക്ഷിണ സുഡാനിൽ സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കാൻ ഇരുനേതാക്കളും തയാറാകണമെന്ന് പോപ് ആവശ്യപ്പെട്ടു. അതിനു ശേഷമായിരുന്നു മുട്ടുകുത്തി ഒാരോരുത്തരുടെയും പാദം ചുംബിച്ചത്. വത്തിക്കാനിൽ നടന്ന ചർച്ചയിലായിരുന്നു സംഭവം. വിശേഷ ദിവസങ്ങളിൽ തടവുകാരുടെയും മറ്റും പാദം കഴുകാറുണ്ട് മാർപാപ്പ. എന്നാൽ, രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിക്കുന്നത് അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.