കത്തോലിക്കാ സഭയിലെ പീഡനപരാതി: മാർഗ നിർദേശങ്ങളുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ പീഡനപരാതികൾ അന്വേഷിക്കാൻ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ്​ മാർപാപ്പ. പ രാതി സ്വീകരിക്കാൻ എല്ലാ രൂപതയിലും സംവിധാനം വേണം. വിശ്വാസികൾക്ക്​ നിർഭയമായി പരാതി നൽകാൻ അവസരമൊരുക്കണമെന്നും മാർപാപ്പയുടെ നിർദേശമുണ്ട്​. പീഡന പരാതി ഉയർന്നാൽ 90 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട്​ നൽകണമെന്നും ഫ്രാൻസിസ്​ മാർപാപ്പ വ്യക്​തമാക്കി.

പീഡന പരാതി അറിഞ്ഞാൽ വൈദികരും കന്യാസ്​ത്രീകളും ഉടൻ റിപ്പോർട്ട്​ ചെയ്യണം. പീഡനപരാതികൾ മൂടിവെക്കാൻ ശ്രമമുണ്ടായാൽ അതും അറിയിക്കണം. പരാതിക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുത്ത്​. പീഡന പരാതികളെ കുറിച്ച്​ ആർച്ച്​ ബിഷപ്പ്​ വത്തിക്കാ​െന അറിയിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്​തമാക്കുന്നു.

നേരത്തെ തന്നെ കത്തോലിക്കാ സഭയിലെ പീഡനപരാതികൾക്കെതിരെ ഫ്രാൻസിസ്​ മാർപാപ്പ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ കർശന നടപടി ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പീഡന പരാതികളിൽ സഭയിൽ നിന്ന്​ മാർഗനിർദേശങ്ങളുണ്ടാവുന്നത്​.

Tags:    
News Summary - Pope Francis Decrees New Rules for Reporting Abuse-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.