അബദ്ധത്തിൽ ഹൈജാക്ക്​ അലാറം അമർത്തി; ആംസറ്റർഡാം എയർപോർട്ടിൽ സുരക്ഷാ ഓപ്പറേഷൻ

ആംസറ്റർഡാം: പെലറ്റ്​ അബദ്ധത്തിൽ ഹൈജാക്ക്​ അലാറം അമർത്തിയതിനെ തുടർന്ന്​ നെതർലാൻഡിലെ ആംസ്​റ്റർഡാമിനടുത്തുള് ള സ്​കിപോൾ വിമാനത്താവളത്തിൽ ഡച്ച്​ പൊലീസി​​​​െൻറ സുരക്ഷാ ഓപ്പറേഷൻ. സ്​പാനിഷ്​ എയർലൈനായ എയർ യുറോപ്പയുടെ പൈലറ്റാണ്​ അബദ്ധത്തിൽ ഹൈജാക്ക്​ അലാറം അമർത്തിയത്​. ആംസ്​റ്റർഡാമിൽ നിന്ന്​ മാഡ്രിഡിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.

അബദ്ധത്തിലാണ്​ ഹൈജാക്ക്​ അലാറം അമർത്തിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ യുറോപ്പ ട്വീറ്റ്​ ചെയ്​തു. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നതായി അവർ വ്യക്​തമാക്കി.

അതേസമയം, അലാറം കേട്ടയുടൻ സുരക്ഷാ നടപടിയുമായി ഡച്ച്​ പൊലീസ്​ രംഗത്തെത്തി. വിമാനത്താവളത്തി​​​​െൻറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Pilot Accidentally Sets Off Hijack Alarm-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.