പ്യോങ്യാങ്: ഉത്തര കൊറിയൻ മേധാവി കിങ് ജോങ് ഉന്നിെൻറ അർധ സഹോദരൻ കിം ജോങ് നാമിെൻറ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ. ശ്വാസകോശവും തലച്ചോറും അടക്കമുള്ള പ്രധാന ആന്തരികാവയവങ്ങളിൽ ഒരുതരം ദ്രവം അടിഞ്ഞിരുന്നതായും േഡാക്ടർ മുഹമ്മദ് ഷാ മഹ്മൂദ് അറിയിച്ചു.
ഫെബ്രുവരി 13ന് ക്വാലാലംപുർ വിമാനത്താവളത്തിൽ രണ്ടു യുവതികൾ നാമിനുമേൽ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന കേസ് മലേഷ്യൻകോടതിയിൽ വിചാരണയിലാണ്. ഇവർ ഉത്തര െകാറിയൻ ചാരസംഘടനയുടെ ഏജൻറുമാരാണെന്നും കൂട്ട നശീകരണത്തിന് ഉപയോഗിക്കുന്ന മാരകമായ വി.എക്സ് എന്ന രാസവിഷപ്രയോഗമാണ് നടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, കൊലയിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം യുവതികൾ കോടതിയിൽ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.