തൊഴിൽ പരിഷ്​കാരം: പാരീസിൽ മെയ്​ ദിന പ്രതിഷേധ റാലിയിൽ സംഘർഷം

പാരീസ്: ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണി​​​​െൻറ തൊഴിൽ നയ പരിഷ്​കരണങ്ങൾക്കെതിരെ മെയ്​ ദിനത്തിൽ പാരീസിൽ നടന്ന പ്രതിഷേധറാലിയിൽ വൻ സംഘർഷം. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. 

കടകൾക്കും വാഹനങ്ങൾക്കും നേരെ പ്രതിഷേധക്കാർ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ്​ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് 200 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പൊലീസുകാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 

സമാധാനപരമായി നടന്ന റാലിയില്‍ തീവ്ര ഇടതുപക്ഷ സംഘടനയായ ബ്ലാക്ക്​ ബ്ലോക്​സ്​  നുഴഞ്ഞു കയറി അക്രമം നടത്തുകയായിരുന്നെന്നാണ്​ സര്‍ക്കാര്‍ വിശദീകരണം. അതേസമയം സമാധാനപരമായി നടന്ന റാലിക്ക് നേരെ പൊലീസ് അതിക്രമം കാണിച്ചെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

1200 പേർ മുഖം മൂടി ധരിച്ചുകൊണ്ടാണ്​ പ്രകടനം നടത്തതിയതെന്നും ആത്​മാർഥമായാണ്​ റാലിയെങ്കിൽ എന്തിനു മുഖം മൂടി ധരിച്ചുവെന്നും സർക്കാർ വാക്​താവ്​ ചോദിച്ചു. ഫ്രാൻസി​​​​െൻറ നിരവധി ഭാഗങ്ങളിൽ പ്രതിഷേധം ശക്​തമായിരുന്നു.  
  

Tags:    
News Summary - Paris police arrest 200 after violent May Day riots - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.