Posted On
date_range Updated On
date_range ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ വിവാഹിതയാവുന്നു
വെല്ലിങ്ടൻ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ വിവാഹിതയാവുന്നു. ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോർഡാണ് ജസീന്തയുടെ വരൻ. കഴിഞ്ഞ ഈസ്റ്റർ അവധിക്കാലത്ത് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ജസീന്തയുടെ വക്താവ് അറിയിച്ചു.
2012ലാണ് ജസീന്തയും കാമുകൻ ക്ലാർക്ക് ഗേഫോർഡും തമ്മിൽ കണ്ടുമുട്ടുന്നത്. ഏെറക്കാലമായി പ്രണയത്തിലായിരുന്ന ഇരുവർക്കും ഒരു മകളുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവർക്കും പെൺകുട്ടി പിറന്നത്. കുട്ടിയുടെ ജനനം അന്നു തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ന്യുസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ ഇടപ്പെടലുകളാണ് ജസീന്തയെ ആഗോളതലത്തിൽ പ്രശസ്തയാക്കിയത്. ഭീകരാക്രമണത്തിന് ശേഷം പൊതുവേദിയിൽ ഹിജാബ് ധരിച്ച് മുസ്ലീം സമുദായത്തോടുള്ള ബഹുമാനം ജസീന്ത പ്രകടനമാക്കിയതിനെയും ലോകം പുകഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.