മോദി-റുഹാനി കൂടികാഴ്​ച റദ്ദാക്കി

ബിഷ്​കേക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാൻ പ്രസിഡൻറ്​ ഹസൻ റുഹാനിയും തമ്മിൽ നടത്താനിരുന്ന കൂടികാഴ്​ച റദ്ദാക്കി. സമയക്കുറവ്​ മൂലമാണ്​ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്​ച റദ്ദാക്കിയതെന്ന്​​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല.

വ്യാഴാഴ്​ച രാത്രിയാണ്​ ഇരുവരും തമ്മിലുള്ള കൂടികാഴ്​ച തീരുമാനിച്ചത്​. കിർഗിസ്​താനിലെ ബിഷ്​കേകിൽ ഷാങ്​ഹായ്​ സഹകരണ കൂട്ടായ്​മ (എസ്​.സി.ഒ) ഉച്ചകോടിയിൽ ഇരു രാഷ്​ട്രനേതാക്കളും പ​ങ്കെടുക്കുന്നുണ്ട്​. ഇതിനിടെ കൂടികാഴ്​ച നടത്താനായിരുന്നു തീരുമാനം. എന്നാൽ, നിശ്​ചയിച്ചിരുന്ന ചില ഔദ്യോഗിക പരിപാടികൾ വൈകിയതോടെ കൂടികാഴ്​ച റദ്ദാക്കുകയായിരുന്നു.

അമേരിക്ക ഇറാന്​ മേൽ വീണ്ടും ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിശ്​ചയിച്ചിരുന്ന കൂടികാഴ്​ചക്ക്​ രാഷ്​ട്രീയ പ്രാധാന്യം ഏറെയായിരുന്നു​. ഇന്ത്യ പ്രധാനമായും പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങിയിരുന്നത്​ ഇറാനിൽ നിന്നായിരുന്നു. പ്രതിസന്ധിക്കിടെ ഇന്ത്യക്ക്​ ഡോളറിന്​ പകരം രൂപയിൽ പെട്രോളിയം ഉൽപന്നങ്ങൾ നൽകാമെന്നും ഇറാൻ അറിയിച്ചിരുന്നു.

Tags:    
News Summary - Modi’s bilateral meeting with Hassan Rouhani in Bishkek called off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.