മെല്‍ബണില്‍ വിമാനം ഷോപ്പിങ് സെന്‍ററില്‍ ഇടിച്ചിറക്കി; അഞ്ചു മരണം


മെല്‍ബണ്‍: ആസ്ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ചെറുവിമാനം ഷോപ്പിങ് സെന്‍ററില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. നാല് അമേരിക്കന്‍ പൗരന്മാരും ആസ്ട്രേലിയന്‍ പൗരനായ പൈലറ്റുമാണ് മരിച്ചത്.

എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനം ഇടിച്ചിറക്കിയതെന്നാണ് നിഗമനം. എന്നാല്‍, ഷോപ്പിങ് സെന്‍ററിലെ ആര്‍ക്കും സംഭവത്തില്‍ അപകടം പറ്റിയിട്ടില്ല. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ സിവിലിയന്‍ വിമാന ദുരന്തമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഷോപ്പിങ് സെന്‍ററിന് തീപിടിച്ചതും പുകയുയര്‍ന്നതും ആശങ്ക പരത്തി. 60ലേറെ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ദു$ഖം രേഖപ്പെടുത്തി.

Full View
Tags:    
News Summary - Melbourne plane crash: Five killed as aircraft hits shopping centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.