ബ്രസൽസ്: നാലു യൂറോപ്യൻ രാജ്യങ്ങളിൽ മീസിൽസ്(കുഞ്ഞുങ്ങളെ ബാധിക്കുന്ന അഞ്ചാംപനി) വ ീണ്ടും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. അൽബേനിയ, ചെക് റിപ്പബ്ലിക്, ഗ്രീസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് മീസിൽസ് വീണ്ടും റിപ്പോർട്ട് ചെയ്തത്. യൂറോപ്പിൽ നിന്ന് തുടച്ചുമാറ്റിയതായിരുന്നു ഈ പകർച്ചവ്യാധി. വാക്സിൻ വഴിയാണ് രോഗത്തെ പ്രതിരോധിക്കുക.
ഈ വർഷം മൂന്നരലക്ഷത്തിലേറെ മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 25 വർഷത്തിനിടെ യു.എസിൽ ഏറ്റവും കൂടുതൽ മീസിൽസ് റിപ്പോർട്ട് ചെയ്തതും ഈ വർഷമാണ്. കോംഗോ, മഡഗാസ്കർ, യുക്രെയ്ൻ രാജ്യങ്ങളിലാണ് കൂടുതൽ കേസുകൾ.
ഒരു ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്സിൻ എടുത്തവരാണെങ്കിൽ പിന്നീട് മീസിൽസ് ഉണ്ടാകില്ല. വാക്സിൻ നൽകുന്നതിെൻറ തോത് കുറഞ്ഞാൽ അത് വീണ്ടും വരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.