ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറി​നു സ​മീ​പം ക​ത്തി​യു​മാ​യെ​ത്തി​യ ആ​ൾ പി​ടി​യി​ൽ

ലണ്ടൻ: ബ്രിട്ടീഷ് പാർലമ​െൻറിനു സമീപത്തെ വൈറ്റ്ഹാളിൽ ബാഗിൽ കത്തികളുമാെയത്തിയ യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി.
തുടർന്ന് വൈറ്റ്ഹാൾ പൊലീസ് അടച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാെണന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം വെസ്റ്റ്മിൻസ്റ്ററിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് വൈറ്റ്ഹാളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. വിദേശകാര്യ ഒാഫിസിനും ഡൗണിങ് സ്ട്രീറ്റിനും അടുത്തുള്ള വൈറ്റ്ഹാളിലെ നിലത്ത് ബാഗ് കിടക്കുന്നതി​െൻറ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സമീപത്ത് മൂന്ന് കത്തികൾ വീണുകിടക്കുന്നതും കാണാം.

Tags:    
News Summary - man arrested with knife in british parliment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.