Posted On
date_range Updated On
date_range ഇസ്രായേൽ പരിപാടി റദ്ദാക്കിയ ന്യൂസിലൻഡ് ഗായികക്കെതിരെ അസഭ്യവർഷം
വെല്ലിങ്ടൺ: ന്യൂസിലൻഡിലെ പ്രശസ്ത ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ലോർഡി ഇസ്രായേലിലെ സംഗീതപരിപാടി റദ്ദാക്കിയതിനു പിന്നാലെ അസഭ്യവർഷം ചൊരിഞ്ഞ് യു.എസ് പത്രമായ വാഷിങ്ടൺ പോസ്റ്റിൽ പരസ്യം. ഇൗ വർഷം ജൂണിലായിരുന്നു ഇസ്രായേലിൽ സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്.
അമേരിക്ക ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീന് െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലോർഡി തെൽഅവീവിലെ സംഗീതപരിപാടി റദ്ദാക്കിയത്. 2017 ഡിസംബർ 31ലെ അഞ്ചാംപേജിലാണ് ലോർഡി ആശയഭ്രാന്തിയാെണന്ന് കുറ്റപ്പെടുത്തിയുള്ള പരസ്യം. അമേരിക്കയിലെ ജൂത സംഘടനയാണ് പരസ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.