നാടുകടത്തൽ: അസാൻജ്​​ കോടതിയിൽ ഹാജരായി

ലണ്ടൻ: പ​​െൻറഗൺ കമ്പ്യൂട്ടറിലെ രഹസ്യങ്ങൾ ചോർത്താനായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ അമേരിക്കയിലേക്ക്​ നാടുകടത്തുന്ന കേസിൽ ‘വിക്കിലീക്​സ്​’ സ്​ഥാപകൻ ജൂലിയൻ അസാൻജ്​​ കോടതിയിൽ ഹാജരായി. കേസി​​​െൻറ തയാറെടുപ്പുകൾക്ക്​ കൂടുതൽ സമയം വേണമെന്ന്​ അദ്ദേഹത്തി​​​െൻറ അഭിഭാഷക സംഘം ആവശ്യപ്പെട്ടു. വെസ്​റ്റ്​മിൻസ്​റ്റർ മജിസ്​​േട്രറ്റ്​ കോടതിയുടെ ഗാലറിയിൽനിന്ന്​ അസാൻജ്​ തന്നെ പിന്തുണക്കുന്നവരെ അഭിവാദ്യം ചെയ്​തു. ക്ലീൻ ഷേവ്​ ചെയ്​ത്​ നീലനിറത്തിലുള്ള മേൽക്കുപ്പായമിട്ടാണ്​ അസാൻജ്​ എത്തിയത്​. അസാൻജിനെ നാടുകടത്താനുള്ള ഉത്തരവിൽ കഴിഞ്ഞ ജൂണിൽ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ്​ ജാവിദ്​ ഒപ്പുവെച്ചിരുന്നു. കേസിൽ വാദം പൂർത്തിയാകാൻ മാസങ്ങളെടുക്കും. ഇതിൽ രണ്ടു പക്ഷത്തിനും വിവിധ ഘട്ടങ്ങളിൽ അപ്പീലിനും അവസരമുണ്ടാകും.

കോടതിയുടെ പൊതുജന ഗാലറി നിറയെ അസാൻജിനെ പിന്തുണക്കുന്നവരായിരുന്നു. ലണ്ടൻ മുൻ മേയർ കെൻ ലിവിങ്​സ്​റ്റോണും ഇതിൽ പെടും. അസാൻജിനെ മോചിപ്പിക്കുക എന്ന പ്ലക്കാർഡുയർത്തി കോടതിക്ക്​ പുറത്തും നിരവധി പേർ നിലയുറപ്പിച്ചു.

Tags:    
News Summary - Julian Assange extradition judge refuses request for delay - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.