യുനൈറ്റഡ് നേഷന്‍സ്: കഴിഞ്ഞദിവസം ജറൂസലമില്‍ ഫലസ്തീന്‍ പൗരന്‍ നടത്തിയ ട്രക് ആക്രമണത്തെ യു.എന്‍ രക്ഷാസമിതി അപലപിച്ചു. മൂന്ന് വനിതകളുള്‍പ്പെടെ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഒരു നീതീകരണവുമില്ളെന്നും കുറ്റവാളികള്‍ നിയമത്തിന്‍െറ മുന്നില്‍ വരുമെന്നും രക്ഷാസമിതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സമാധാനശ്രമങ്ങളെ ബാധിക്കുമെന്നും രക്ഷാസമിതി വിലയിരുത്തി.
ട്രക് ആക്രമണത്തെ അപലപിക്കണമെന്ന് ഇസ്രായേലിന്‍െറ യു.എന്‍ അംബാസഡറാണ് യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ്ബാങ്കിലെയും അനധികൃത കുടിയേറ്റങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെടുന്ന രക്ഷാസമിതി പ്രമേയം പാസായതിനെ തുടര്‍ന്ന് ഇസ്രായേല്‍ യു.എന്നുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഇതിനു തൊട്ടുപിന്നാലെയാണ് ജറൂസലമില്‍ ട്രക് ആക്രമണം നടക്കുന്നത്. സംഭവത്തെ ഭീകരാക്രമണമെന്നാണ് ഇസ്രായേല്‍ ഭരണകൂടം വിശേഷിപ്പിച്ചത്. കിഴക്കന്‍ ജറൂസലമിലെ ഫാദി അല്‍ കുന്‍ബാര്‍ എന്ന 28കാരനാണ് ട്രക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയത്. ഇയാളെ സൈന്യം വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു.
ആക്രമിക്ക് ഐ.എസുമായി ബന്ധമുണ്ടെന്നതിന്‍െറ സൂചനകള്‍ ലഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.