റോം: യൂറോപ്പിൽ തീവ്രവലതുപക്ഷ കക്ഷികൾ പിടിമുറുക്കുന്നതിെൻറ കൃത്യമായ അടയാളങ്ങൾ നൽകി ഇറ്റലിയിലെ പൊതുതെരഞ്ഞെടുപ്പ് ഫലം. തീവ്രവലതുപക്ഷ കക്ഷിയായ ഫൈവ് സ്റ്റാർ മൂവ്മെൻറ് ഏറ്റവും വലിയ കക്ഷിയായി. 32.5 ശതമാനം വോട്ടാണ് അവർ നേടിയത്.
കുടിയേറ്റവിരുദ്ധനായ മാറ്റിയോ സാൽവിനി നേതൃത്വം നൽകുന്ന നോർതേൺ ലീഗ് 17.5 ശതമാനം വോട്ട് നേടി. ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോനിയുടെ േഫാർസ ഇറ്റാലിയ 14 ശതമാനം വോട്ട് മാത്രമാണ് നേടിയത്. ഭരണത്തിലിരിക്കുന്ന മധ്യ ഇടതു പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് 18.7 ശതമാനം വോട്ടാണ് ലഭിച്ചത്.
അതേസമയം, ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ കൂട്ടുകക്ഷി സർക്കാറാണ് അധികാരത്തിലെത്തുകയെന്ന് ഉറപ്പായി. സർക്കാർ രൂപവത്കരണത്തിന് അവകാശം ഉന്നയിച്ച് മാറ്റിയോ സാൽവിനിയും ഫൈവ് സ്റ്റാർ മൂവ്മെൻറ് നേതാവ് ലീഗി ഡി മയോയും രംഗെത്തത്തി. തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ച നിലപാടിൽനിന്ന് മാറി സർക്കാർ രൂപവത്കരണത്തിന് ആരുമായും ചർച്ചക്ക് തയാറാണെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഫൈവ് സ്റ്റാർ മൂവ്മെൻറ് അറിയിച്ചു. പാർലമെൻറിൽ ഭൂരിപക്ഷം ലഭിക്കാൻ മറ്റു കക്ഷികളുമായി ചർച്ച നടത്തുമെന്ന് സാൽവിനിയും അറിയിച്ചു. വടക്കൻ ഇറ്റലിയിൽ നോർതേൺ ലീഗും ദക്ഷിണ മേഖലയിൽ ഫൈവ് സ്റ്റാർ ലീഗും കരുത്തുകാട്ടി. കക്ഷികളുടെ സീറ്റുനില ഇനിയും അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.