ഇറ്റലിയില്‍ ഹോട്ടല്‍ തകര്‍ന്ന സംഭവം: ആറു പേരെ ജീവനോടെ കണ്ടത്തെി

ഫ്ളോറിഡ: ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഹോട്ടലിനുമേല്‍ മഞ്ഞുമലയിടിഞ്ഞ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു. 30ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ പെട്ടിരിക്കാമെന്നാണ് ഇറ്റാലിയന്‍ വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ ആറു പേരെ ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടത്തെിയിട്ടുണ്ട്. മധ്യ ഇറ്റലിയിലെ ഗ്രാന്‍ സാസോ മലയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന റിഗോപിയാനോ ഹോട്ടലായിരുന്നു മഞ്ഞുപാളികള്‍ വീണ് തകര്‍ന്നത്. നാല് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടത്തൊനായതെന്നാണ് റിപ്പോര്‍ട്ട്. പ്രധാന നഗരങ്ങളില്‍നിന്ന് വിദൂരമായ മലനിരയിലാണ് ഹോട്ടലെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇതുവരെ കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടില്ല. ഇവിടേക്കുള്ള റോഡുകളില്‍ വന്‍ ഹിമപാതങ്ങളും മരത്തടികളും വീണുകിടക്കുന്നതിനാല്‍ യാത്രയും ദുഷ്കരമാണ്. 135ഓളം ദുരന്തനിവാരണസേന അംഗങ്ങള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ഹെലികോപ്ടര്‍ വഴി രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. നേരത്തേ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. തീരപ്രദേശനഗരമായ പെസ്കാരയില്‍നിന്ന് 45 കിലോമീറ്റര്‍ ദൂരത്താണ് ഈ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. നാലുതവണ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ ടെലിഫോണ്‍, ഇലക്ട്രിസിറ്റി തുടങ്ങിയവ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്.

Tags:    
News Summary - Italian rescuers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.