ലണ്ടനിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ല​െപ്പട്ട കേസിൽ ഭർത്താവ്​ അറസ്​റ്റിൽ 

ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതി വീട്ടിൽ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെതി​െര കൊലക്കുറ്റത്തിന്​ കേസ്​. 42കാരനായ ഗുർപ്രീത്​ സിങ്ങിനെതിരായാണ്​ വെസ്​റ്റ്​ മിഡ്​ലാൻറ്​ ​െപാലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

മൂന്ന്​ മാസം മുമ്പാണ്​ 38 കാരിയായ സർബ്​ജിത്​ കൗറിനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. മോഷണശ്രമത്തെ തുടർന്ന്​ കൊല്ലപ്പെട്ടതാണെന്നായിരുന്നു പൊലീസി​​​െൻറ പ്രാഥമിക നിഗമനം. വീടിനകം ആകെ അല​േങ്കാലപ്പെട്ടാണ്​ കിടന്നിരുന്നത്​. ഇത്​ മോഷ്​ടാവ്​ ചെയ്​തതെന്നായിരുന്നു ഭർത്താവ്​ പൊലീസിനോട്​ പറഞ്ഞത്​. ചില വസ്​തുക്കൾ വീട്ടിൽ നിന്ന്​ കാണാതാവുകയും ചെയ്​തിരുന്നു. അതിനാൽ തന്നെ മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം എന്ന്​ പൊലീസും കരുതി​. 

പിന്നീടാണ്​ ഭർത്താവാണ്​ സ്​ത്രീ​െയ ശ്വാസം മുട്ടിച്ച്​ കൊന്നതെന്ന്​ വ്യക്​തമായത്​. സർബ്​ജിത്​ കൗറിനെ അവസാനം ജീവനോടെ കണ്ടത്​ ഭർത്താവയിരുന്നുവെന്ന്​ വ്യക്​തമായതോടെയാണ്​ കൊലപാതകത്തി​​​െൻറ ചുരുളഴിഞ്ഞത്​. എന്നാൽ കൊലപാതകത്തി​​​െൻറ കാരണമെന്തെന്ന്​ കണ്ടെത്തിയിട്ടില്ല. പ്രതി​െയ ഇന്ന്​ കോടതിയിൽ ഹാജരാക്കും. 
 

Tags:    
News Summary - Indian-Origin Woman Was Found Dead In UK - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.