ലണ്ടൻ: പൂർണ ഗർഭിണിയായ ഇന്ത്യൻ വംശജയെ ആദ്യ ജീവിത പങ്കാളി ലണ്ടനിൽ അെമ്പയ്ത് കൊലപ്പെടുത്തി. ദേവി ഉൺമതലഗഡു എന്ന സന മുഹമ്മദാണ് (35) വീട്ടിനകത്ത് അേമ്പറ്റ് പിടഞ്ഞുമരിച്ചത്. അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. പ്രതി മനോഡ്ഗെ ഉൺമതലഗഡുവിനെ (50) സ്കോട്ലാൻഡ് യാർഡ് അറസ്റ്റ് ചെയ്തു.
ഏഴുവർഷം മുമ്പ് ഇസ്ലാം സ്വീകരിച്ച് വിവാഹിതയായ സന മുഹമ്മദ് ഭർത്താവ് ഇംതിയാസ് മുഹമ്മദിനൊപ്പം കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിലാണ് താമസം. തിങ്കളാഴ്ച വൈകുന്നേരം വീടിനുപുറത്തെ ഷെഡിൽ പ്രതി അമ്പുമായി നിൽക്കുന്നതുകണ്ട ഇംതിയാസ് ഭാര്യക്ക് മുന്നറിയിപ്പ് നൽകാനൊരുങ്ങിയപ്പോഴേക്കും അേമ്പറ്റ് വീണിരുന്നു. പ്രസവിക്കാൻ നാല് ആഴ്ച മാത്രം അവശേഷിക്കെയായിരുന്നു ദാരുണാന്ത്യം.
എന്നാൽ, അമ്പ് കുട്ടിക്ക് പരിക്കേൽപിച്ചിരുന്നില്ല. ‘‘അവൾ വിശിഷ്ടയായ മാതാവും ഭാര്യയുമായിരുന്നു. ഏഴുവർഷമായി തങ്ങൾ ഒരുമിച്ചാണ്. എെൻറ ഹൃദയം പൊട്ടുകയാണിപ്പോൾ’’ -ദുഃഖം കടിച്ചമർത്തി ഇംതിയാസ് മുഹമ്മദ് പറഞ്ഞു. ആദ്യ പങ്കാളിയിൽ സനക്ക് 18, 14, 12 വയസ്സുകളുള്ള മൂന്ന് കുട്ടികളുണ്ട്. ഇപ്പോഴത്തെ ഭർത്താവിൽ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ട്. കസ്റ്റഡിയിലുള്ള പ്രതി രാമനോഡ്ഗെ ഉൺമതലഗഡുവിനെ വ്യാഴാഴ്ച ഒാൾഡ്ബെയ്ലി കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.