Posted On
date_range Updated On
date_range ലണ്ടനിൽ ഹൈദരാബാദ് സ്വദേശി കുത്തേറ്റ് മരിച്ചു
ഹൈദരാബാദ്: ലണ്ടനിൽ ഹൈദരാബാദ് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. ടെസ്കോ സൂപ്പർ മാർക്കറ്റിലെ മാളിലെ ജീവനക് കാരൻ മുഹമ്മദ് നദീമൂദ്ദീനാണ് അജ്ഞാതന്‍റെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ആറു വർഷമായി വിദേശത്താണ് നദീമൂദ്ദീൻ.
അതേസമയം, നദീമൂദ്ദീനെ ഏഷ്യകാരനാണ് കൊലപ്പെടുത്തിയതെന്ന് കുടുംബ സുഹൃത്തായ ഫഹീം ഖുറേഷി അറിയിച്ചു. ജോലി കഴിഞ്ഞ് നദീമൂദ്ദീൻ മടങ്ങി വരാത്ത സാഹചര്യത്തിൽ വിവരം സ്ഥാപന അധികൃതരെ ബന്ധുക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പാർക്കിങ് ഏരിയയിൽ നദീമൂദ്ദീനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരണവിവരം അറിഞ്ഞതിന് പിന്നാലെ ലണ്ടനിലേക്ക് പോകാൻ അടിയന്തര സഹായം ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെന സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.