ഹീയും ഷീയും വേണ്ട, ഓക്സ്ഫഡില്‍ ‘സീ’ മതി

ലണ്ടന്‍: സഹപാഠികളെ കുറിക്കാന്‍ സര്‍വനാമങ്ങളായ He(അവൻ)യും She(അവള്‍)യും ഉപേക്ഷിച്ച് പകരം സീ (Ze) ഉപയോഗിക്കണമെന്ന് ഓക്സ്ഫഡ് സര്‍വകലാശാല. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായാണിത്. സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ഇതു സംബന്ധിച്ച നിര്‍ദേശം അടങ്ങിയ ലഘുലേഖ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്തു.
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളെ കുറിക്കാന്‍ മന$പൂര്‍വം തെറ്റായ സര്‍വനാമങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സര്‍വകലാശാല നേരത്തേ പെരുമാറ്റ ചട്ടം പുറത്തിറക്കിയിരുന്നു.
ഓക്സ്ഫഡ് സര്‍വകലാശാലക്ക് കീഴിലെ സെന്‍റ് കാതറീന്‍സ് കോളജ് ആണ് സഹപാഠികളെ കുറിക്കാന്‍ പുതിയ സര്‍വനാമം ആദ്യം അവതരിപ്പിച്ചത്. ട്രാന്‍സ്ജെന്‍ഡറുകളെ സൂചിപ്പിക്കുന്ന പുതിയ ശാസ്ത്രീയ ചിഹ്നവും സെന്‍റ് കാതറീന്‍ അധികൃതര്‍ അവതരിപ്പിച്ചിരുന്നു.
Tags:    
News Summary - 'He' and 'she' are now 'ze' at Oxford

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.