ഗസ്സ അതിർത്തിയുടെ നിയന്ത്രണാധികാരം ഇനി ഫലസ്​തീൻ അതോറിറ്റിക്ക്​

ഗസ്സ സിറ്റി: ഫലസ്​തീനിൽ ഹമാസിനും ഫതഹിനുമിടയിൽ മഞ്ഞുരുക്കം പൂർണതയിലെത്തുന്നതി​​െൻറ സൂചന നൽകി ഗസ്സ അതിർത്തി കവാടങ്ങളുടെ കൈമാറ്റം. അതിർത്തിയുടെ ഭരണസാരഥ്യം ഹമാസ്​ ഫലസ്​തീൻ അതോറിറ്റിക്ക്​ വിട്ടുകൊടുത്തു​. ഇൗജിപ്​തി​​െൻറ മധ്യസ്​ഥതയിൽ ഒക്​ടോബർ 12ന്​ കൈറോയിൽ നടന്ന അനുരഞ്​ജന ചർച്ചയിൽ ഹമാസും ഫതഹും ദശകത്തോളം നീണ്ട ഭിന്നതകൾ മാറ്റിവെച്ച്​ ഒന്നിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ ചരിത്രപരം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്​. 

ഇതി​​െൻറ തുടർച്ചയായാണ്​ ഇപ്പോഴത്തെ നടപടി. ഇൗജിപ്​തിലേക്ക്​ തുറക്കുന്ന കറം അബു സലീം, റഫ, ബെയ്​ത്​ ഹാനൗൻ എന്നീ അതിർത്തികളാണ്​ ഫലസ്​തീൻ അതോറിറ്റിക്ക്​ വിട്ടുകൊടുത്തത്. 
ദക്ഷിണ ഗസ്സ മുനമ്പിലെ അതീവ പ്രധാന്യമുള്ള അതിർത്തിയാണ്​ റഫ. എന്നാൽ, ഹമാസ്​ അധികാരത്തിലെത്തിയതു മുതൽ  20  ലക്ഷത്തോളം വരുന്ന ഗസ്സ നിവാസികളുടെ മുന്നിൽ ഇതി​​െൻറ നല്ലൊരു ഭാഗവും അടഞ്ഞുകിടക്കുകയായിരുന്നു. ഇസ്രായേൽ ഉപരോധം കടുപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്​. 
ചരക്കുകടത്തിനുള്ള കാർനി, കറം, ഷാലോം എന്നീ​ അതിർത്തി പോയൻറുകളും ഇനി ഫലസ്​തീൻ അതോറിറ്റിയുടെ ​ൈകയിലാവും.  2007ൽ ഫലസ്​തീൻ അതോറിറ്റിയുടെ  നിയന്ത്രണത്തിലായിരുന്നപ്പോഴുള്ള തൽസ്​ഥിതിയിലേക്ക്​ ഇൗ അതിർത്തികൾ മടങ്ങുമെന്നും ഇതോടെ ഗസ്സയിലെ ഫലസ്​ തീനികളുടെ ദുരിതങ്ങൾ കുറയുമെന്നും ഫതഹി​​െൻറ വക്​താവ്​ ഒസാമ ക്വവാമെഷ്​ അറിയിച്ചു. 
നവംബർ 15ഒാടെ റഫ അതിർത്തിയുടെ പ്രവർത്തനം പുനഃസ്​ഥാപിച്ച്​ ഒന്നിച്ചു പ്രവർത്തിക്ക​ാൻ ഇൗജിപ്​തുമായി നീക്കങ്ങൾ നടത്തിവരുകയാണെന്ന്​​ അതോറിറ്റിയുടെ സിവിൽ കാര്യ മന്ത്രി ഹ​ുസൈൻ അൽ ശൈഖ്​ പ്രസ്​താവനയിൽ അറിയിച്ചു. 
 

Tags:    
News Summary - Hamas hands over Gaza border crossings to PA- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.