ലണ്ടൻ: കഴിഞ്ഞവർഷം പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ കൂടുതൽ പ്രവേശനം അനുവദിച്ച് ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി. 1000 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ പ്രവേശനം നേടുന്നത്. യൂനിവേഴ്സിറ്റിയുടെ കോളജ് അഡ്മിഷൻ ബോഡി പുറത്തുവിട്ട കണക്കുകളിലാണ് ഇത് സൂചിപ്പിക്കുന്നത്.
2017 അക്കാദമിക് വർഷത്തിൽ 1070 പെൺകുട്ടികളാണ് ബിരുദകോഴ്സുകളിൽ പ്രവേശനം ഉറപ്പാക്കിയത്. 1025 ആൺകുട്ടികളും പ്രവേശനം നേടി. 1974ലാണ് ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി ആദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നത്. അതുവരെ ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 38 കോളജുകളിൽ 10ൽ വനിത പ്രിൻസിപ്പൽമാരാണുള്ളത്. 2016ൽ യൂനിവേഴ്സിറ്റിയിൽ ആദ്യ വനിത വൈസ് ചാൻസലറും ചുമതലയേറ്റു. പ്രഫ. ലൂയിസ് റിച്ചാർഡ്സൺ ആണ് ആദ്യ വനിത വൈസ് ചാൻസലറായി ചുമതലയേറ്റത്. കറുത്തവർഗക്കാരായ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ കൂടുതൽ ഇളവ് ഏർപ്പെടുത്തുകയും 435 ആപ്ലിക്കേഷനുകൾ ലഭിച്ചതിൽ 65 പേർക്ക് പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.