Posted On
date_range Updated On
date_range ജർമനിയിൽ സർക്കാർ രൂപവത്കരണം: ചർച്ച തുടരാൻ പ്രസിഡൻറിെൻറ ആഹ്വാനം
ബർലിൻ: സർക്കാർ രൂപവത്കരണത്തിനായി രാഷ്ട്രീയ പാർട്ടികൾ ചർച്ച നടത്തി തീരുമാനമെടുക്കാൻ ജർമൻ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമിയർ ആഹ്വാനം ചെയ്തു.ചാൻസലർ അംഗല മെർകലിെൻറ കൺസർവേറ്റീവ് സഖ്യവുമായി ഗ്രീൻ, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ചർച്ചയിലൂടെ തീരുമാനമെടുക്കണമെന്നാണ് നിർദേശം. മുന്നണിയുണ്ടാക്കാനുള്ള ചർച്ചകളിൽനിന്ന് ഫ്രീ ഡെമോക്രാറ്റുകളും പിൻവാങ്ങിയതോടെയാണ് സർക്കാർ രൂപവത്കരണത്തിനായുള്ള ചർച്ചകൾ പരാജയപ്പെട്ടത്. ഗ്രീൻസ് പാർട്ടി പിന്തുണ നൽകുന്നുണ്ടെങ്കിലും കേവലഭൂരിപക്ഷം തികക്കാനാവില്ല.
രാഷ്ട്രീയ കക്ഷികൾ അവരുടെ മുൻനിലപാടുകൾ തിരുത്തി സർക്കാർ രൂപവത്കരണത്തിന് ഒപ്പം നിൽക്കണമെന്നും സ്റ്റീൻ മീയർ ആവശ്യപ്പെട്ടു. അതിനിടെ, പുതിയ സർക്കാറിലേക്ക് ഇല്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സോഷ്യൽ ഡെമോക്രാറ്റുകൾ. അവർ പിടിവാശി തുടരുന്ന പക്ഷം രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. അതിനിടെ, സർക്കാർ രൂപവത്കരണത്തിനാണിപ്പോൾ പ്രഥമ പരിഗണനയെന്നും പാർട്ടികൾ സ്വന്തം ഉത്തരവാദിത്തം മറക്കരുതെന്നും ആക്ടിങ് ധനകാര്യമന്ത്രിയും മെർകലിെൻറ വിശ്വസ്തനുമായ പീറ്റർ ആൾട്മേയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.