പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്; ജോര്‍ജിയയില്‍ ഭരണകക്ഷിക്ക് ജയം

അറ്റ്ലാന്‍റ: ജോര്‍ജിയയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡ്രീം പാര്‍ട്ടിക്ക് ജയം. 67 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഡ്രീം പാര്‍ട്ടിക്ക് 49.76 ശതമാനവും മുഖ്യ പ്രതിപക്ഷമായ യുനൈറ്റഡ് നാഷനല്‍ മൂവ്മെന്‍റിന് 26.69 ശതമാനവും വോട്ട് ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വന്‍ ക്രമക്കേട് നടത്തിയാണ് പാര്‍ട്ടി വിജയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിന് പുറത്ത് പ്രതിഷേധറാലിയും സംഘടിപ്പിച്ചു. തങ്ങളുടെ വോട്ടുകള്‍ ചോര്‍ത്തിയാണ് ഡ്രീം പാര്‍ട്ടി വിജയിച്ചതെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി നിക മിലിയ ആരോപിച്ചു. പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് ജോര്‍ജിയ, ലേബര്‍  പാര്‍ട്ടി, അലയന്‍സ് ഓഫ് പാട്രിയോട്സ് എന്നിവയും ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് രംഗത്തത്തെി. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ളെന്നും അവര്‍ വ്യക്തമാക്കി.

ഡ്രീം പാര്‍ട്ടിയെ നയിക്കുന്ന ബിസിനസുകാരനും മുന്‍ പ്രധാനമന്ത്രിയുമായ ബിസിന ഇവാനിഷ്വിലിയും യുനൈറ്റഡ് നാഷനല്‍ മൂവ്മെന്‍റ് നേതാവും മുന്‍ പ്രസിഡന്‍റുമായ മിഖായേല്‍ സാഷ്വിലിയും തമ്മിലാണ് പ്രധാന മത്സരം.

 

Tags:    
News Summary - georgia election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.