Posted On
date_range Updated On
date_range മുൻ ബ്രിട്ടീഷ് മന്ത്രി ടെസ്സ ജോവൽ അന്തരിച്ചു
പാരിസ്: മുൻ തൊഴിൽ മന്ത്രി ടെസ്സ േജാവൽ അന്തരിച്ചു. 70 വയസ്സായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ച ടെസ്സ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി തെരേസ മേയ്, പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ, മുൻപ്രധാനമന്ത്രി ടോണി ബ്ലയർ എന്നിവർ മരണത്തിൽ അനുശോചിച്ചു.
മരണസമയം ഭർത്താവ് ഡേവിഡ് മിൽസും മക്കളും അരികിലുണ്ടായിരുന്നു. ലണ്ടൻ മേയർ സ്ഥാനത്തേക്ക് സാദിഖ് ഖാെൻറ എതിരാളിയായി ടെസ്സ മത്സരിച്ചിരുന്നു. എന്നാൽ,പരാജയപ്പെട്ടു. 1992ലാണ് ലേബർ പാർട്ടി എം.പിയായി പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.