ലോകത്തിലെ ആദ്യ സോളാര്‍ റോഡ് നാളെ തുറക്കും VIDEO

പാരിസ്: ലോകത്തെ ആദ്യ സോളാര്‍ റോഡ് വ്യാഴാഴ്ച പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കും. ഫ്രാന്‍സിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ നോര്‍മാന്‍ഡിയിലെ ടൂറോവിയ ഗ്രാമത്തിലാണ് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍ ഘടിപ്പിച്ച റോഡ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.

1000 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ റോഡ് നിര്‍മിക്കാനുള്ള സര്‍ക്കാറിന്‍െറ പദ്ധതിയുടെ പരീക്ഷണഘട്ടമാണിത്. ഒരു കിലോമീറ്റര്‍ ദൂരത്തില്‍നിന്ന് ഒരുവര്‍ഷം 5000 വീടുകളിലേക്കുള്ള വൈദ്യുതി നല്‍കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗതാഗത വികസന രംഗത്തെ പ്രമുഖരായ കോലാസ് കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. റോഡുകള്‍ 20 വര്‍ഷം വരെ കേടുപാട് കൂടാതെ നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
Full ViewFull View

Tags:    
News Summary - first solar road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.