സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് ഫേസ്ബുക്കിന്‍െറ ‘ആദരാഞ്ജലി’

സാന്‍ഫ്രാന്‍സിസ്കോ: കഴിഞ്ഞദിവസം ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്‍െറ അക്കൗണ്ട് തിരഞ്ഞവര്‍ ഞെട്ടിപ്പോയി. സുക്കര്‍ബര്‍ഗ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ ഷെയര്‍ ചെയ്യുന്ന ഓര്‍മകളിലൂടെ ജീവിച്ചിരിക്കുന്നുവെന്ന അര്‍ഥത്തിലുള്ള സന്ദേശമാണ് പ്രൊഫൈല്‍ തിരഞ്ഞവര്‍ക്കു ലഭിച്ചത്. പിന്നാലെ മറ്റു ചിലരുടെ അക്കൗണ്ടുകള്‍ തിരഞ്ഞപ്പോഴും സമാനസന്ദേശം പ്രത്യക്ഷപ്പെട്ടു.

ചെറിയൊരു സാങ്കേതികപ്പിഴവാണ് ഫേസ്ബുക് ഉഭോക്താക്കളായ ലക്ഷക്കണക്കിനാളുകളുടെ ‘അകാലചരമ’ത്തിന് കാരണമായത്. മരണപ്പെട്ടവരുടെ അക്കൗണ്ടുകള്‍ തിരയുമ്പോള്‍ നല്‍കേണ്ട സന്ദേശം പിഴവുമൂലം 20 ലക്ഷം അക്കൗണ്ടുകളിലേക്കും കയറി.

പ്രശ്നം പരിഹരിച്ചതായി പിന്നീട് അറിയിച്ച ഫേസ്ബുക്, പിഴവ് പറ്റിയതില്‍ ഖേദപ്രകടനവും നടത്തി. അതേസമയം, തങ്ങളെ ഡിജിറ്റല്‍ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് നിരവധി ഉപഭോക്താക്കള്‍ ഫേസ്ബുക്കിനെതിരെ ട്വിറ്ററിലും മറ്റു സാമൂഹികമാധ്യമങ്ങളിലും ട്രോള്‍ ചെയ്തു.

 

Tags:    
News Summary - facebook error mark zuckerberg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.