അഞ്ചു ദിവസത്തിനുശേഷം ഈഫല്‍ ഗോപുരം തുറന്നു

പാരിസ്: അഞ്ചു ദിവസത്തെ തൊഴിലാളി സമരത്തിനു ശേഷം ഈഫല്‍ ഗോപുരം ഞായറാഴ്ച പൊതുജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുത്തു. ഭരണസമിതിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പണിമുടക്കിയ തൊഴിലാളികള്‍ ജോലി തുടരാന്‍ സമ്മതിച്ച സാഹചര്യത്തിലാണിത്. 117 വര്‍ഷം പഴക്കുമുള്ള ഗോപുരത്തിന്‍െറ പെയിന്‍റിങ് ജോലി നടക്കുകയാണ്. ഇതിനിടെ പെയിന്‍റിലടങ്ങിയ ലെഡിന്‍െറ അംശം തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആശങ്ക ഉയര്‍ന്നു. തുടര്‍ന്നാണ് ഭരണസമിതിയുമായി അഭിപ്രായവ്യത്യാസമുണ്ടായത്. തൊഴിലാളി യൂനിയനും ഭരണസമിതിയും ചേര്‍ന്ന് ധാരണപത്രത്തില്‍ ഒപ്പുവെക്കേണ്ടതുണ്ടെന്ന് സി.ജി.ടി യൂനിയന്‍ പറഞ്ഞു. ക്രിസ്മസിനോട് അനുബന്ധിച്ച് ഓരോ ദിവസവും ഏകദേശം 20,000 പേര്‍ ഗോപുരം സന്ദര്‍ശിക്കാനത്തെും.
 
Tags:    
News Summary - eiffel tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.