ദാവൂദ് ഇബ്രാഹിമിെൻറ സഹായി ജാബിർ മോട്ടിവാലക്ക് ജ്യാമം നിഷേധിച്ചു
ലണ്ടൻ: യു.കെയിൽ അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിെൻറ സഹായി ജാബിർ മോട്ടിവാലക്ക് ജാമ്യമില്ല. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് എമ്മ അർബത്നോട്ടാണ് രണ്ടാം തവണയും ജാബിറിന് ജാമ്യം നിഷേധിച്ചത്. ജാബിറിനെ ഇന്ത്യക്ക് കൈമാറുന്നതു സംബന്ധിച്ച കേസ് ഒക്ടോബർ 19നാണ് കോടതിയുടെ പരിഗണനക്ക് വരുന്നത്.
പാക് സർക്കാർ ജാബിറിെൻറ ജാമ്യെത്ത പിന്തുണച്ചിരുന്നു. നല്ല വ്യക്തിത്വമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്താെൻറ പിന്തുണ.
കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ആഗസ്റ്റിൽ ലണ്ടനിലെ ഹോട്ടലിൽ വെച്ചാണ് യു.കെ സുരക്ഷാ ഉദ്യോഗസ്ഥർ ജാബിറിനെ അറസ്റ്റ് ചെയ്തത്. 10 വർഷത്തേക്കുള്ള യു.കെ വിസ ജാബിറിെൻറ കൈവശമുണ്ടായിരുന്നു. കൂടാതെ ദാവൂദിെൻറ ഭാര്യ െമഹ്ജബീൻ, മക്കളായ മൊയീൻ നവാസ്, മെഹ്റൂഖ്, മെഹ്റീൻ, മരുമക്കളായ ജുനൈദ്, ഒൗറംഗസേബ് എന്നിവരുമായി വ്യാപാര ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.