ചെക്ക് റിപ്പബ്ലിക്കിലെ കൽക്കരി ഖനിയിൽ മീതെയ്ൻ സ്ഫോടനം; അഞ്ചു മരണം

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ കൽക്കരി ഖനിയിലുണ്ടായ മീതെയ്ൻ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. എട്ടു പേരെ കാണാതാ യി. 10 പേർക്ക് പരിക്കേറ്റു. സ്പെയിൻ പൗരന്മാരാണ് അപകടത്തിൽപ്പെട്ടത്. ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കൻ നഗരമായ കാർവ ിനയിലാണ് സ്ഫോടനം നടന്നത്. പ്രാദേശിക സമയം വൈകീട്ട് അഞ്ച് ഭൂമിക്കടിയിൽ 800 മീറ്റർ താഴ്ചയിലാണ് സംഭവം.

ഖനിയിൽ അകപ്പെട്ടവർക്കുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 40 പേരെ സുരക്ഷിതരായി പുറത്തെത്തിച്ചു. പരിക്കേറ്റവർക്ക് ഖനിക്ക് പുറത്തുവെച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതാ‍യി ഒസ്ട്രാവ-കാർവിന ഖനി വക്താവ് ഇവോ സെലെകോവിസ്കി മാധ്യമങ്ങളെ അറിയിച്ചു.

പോളണ്ട് അതിർത്തിക്ക് സമീപം കാർവിന മേഖലയിലാണ് സർക്കാർ ഉടമസ്ഥതയിലുള്ളതും ഒസ്ട്രാവ-കാർവിന ഖനി (ഒ.െക.ഡി) എന്ന സ്ഥാപനം നടത്തുന്നതുമായ ഖനി സ്ഥിതി ചെയ്യുന്നത്.

Tags:    
News Summary - Czech coal mine explosion -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.