ഡൂബ്ലിൻ: കോക്പിറ്റിലെ കൺട്രോൾ പാനലിന് മുകളിലേക്ക് കോഫി കപ്പ് മറിഞ്ഞതോടെ അയർലൻഡിൽ വിമാനം അടിയന്തിരമായി തിരിച ്ചിറക്കി. 326 യാത്രക്കാരുമായി ജർമനിയിലെ ഫ്രങ്ക്ഫർട്ടിൽനിന്നും മെക്സിക്കോയിലേക്ക് പോകുകയായിരുന്ന എയർബസ് എ 330 വിമാനത്തിലാണ് സംഭവം.
49കാരനായ പൈലറ്റിന്‍റെ കൈയിൽനിന്നും ചൂടുള്ള കോഫി കൺട്രോൾ പാനലിലേക്ക് മറിഞ്ഞു. ഇതോടെ ഓഡിയോ കൺട്രോൾ പാനൽ തകരാറിലായി. ചെറിയ പുകയും കത്തിക്കരിയുന്ന മണവും അനുഭവപ്പെട്ടു. ഇതോടെയാണ് തിരിച്ചിറക്കാൻ തീരുമാനിച്ചത്.
ഈ സമയം അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലായിരുന്നു വിമാനം. സംഭവത്തിൽ എയർ ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.