മഡ്രിഡ്: സ്പെയിൻ സർക്കാറിെൻറ വിലക്കുകൾ മറികടന്ന് തിങ്കളാഴ്ച പാർലമെൻറ് സമ്മേളനം നടത്താൻ കാറ്റലോണിയയുടെ തീരുമാനം. ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സ്പാനിഷ് കോടതി പാർലമെൻറ് സമ്മേളനം നടത്തുന്നത് റദ്ദാക്കിയിരുന്നു. ഇൗ നടപടിക്കിടയിലും സമ്മേളനവുമായി മുന്നോട്ടു പോവാനാണ് തീരുമാനമെന്ന് കാറ്റലോണിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചത്തെ ഹിതപരിശോധന അനുകൂലമായ സാഹചര്യത്തിൽ പാർലമെൻറ് സമ്മേളനത്തിനിടെ സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണ് കാറ്റലോണിയ ലക്ഷ്യമിടുന്നത്. നിലവിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമവഴികളല്ല രാഷ്ട്രീയ മാർഗങ്ങളാണ് തേടേണ്ടതെന്ന് കാറ്റലോണിയ ആവശ്യപ്പെട്ടു.
അതിനിടെ, ഹിതപരിശോധന പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതിൽ സ്പാനിഷ് സർക്കാർ ഖേദം പ്രകടിപ്പിച്ചു. സംഘർഷത്തിനുശേഷം ആദ്യമായാണ് സ്പെയിൻ മാപ്പുപറയുന്നത്. റബർ ബുള്ളറ്റും ലാത്തിയും ഉപയോഗിച്ചുള്ള പൊലീസ് ആക്രമണത്തിൽ നൂറുകണക്കിനുപേർക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിൽ സ്പാനിഷ് രാജാവ് സംഘർഷത്തെക്കുറിച്ച് ഒന്നും പറയാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്.
തുടർന്ന് രാജാവ് സ്പാനിഷ് സർക്കാറിെൻറ കുഴലൂത്തുകാരനായി മാറിയെന്ന് കാറ്റലോണിയൻ അധികൃതർ ആരോപിക്കുകയും ചെയ്തു. കാറ്റലോണിയയിലെ സർക്കാർ പ്രതിനിധി എൻറിക് മിേലായാണ് ഇപ്പോൾ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. അതെസമയം നിയമവിരുദ്ധമായി ഹിതപരിശോധന നടത്തിയതിനെ മിലോ വിമർശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.