അഗ്​നിബാധയുണ്ടാകാൻ സാധ്യത: ലണ്ടനിലെ ബഹുനില കെട്ടിടങ്ങൾ ഒഴിപ്പിച്ചു

ലണ്ടൻ:  ഗ്രെൻഫെൽ ടവറിൽ വൻ അഗ്​നിബാധയുണ്ടായതിന്​ പിന്നാലെ ബഹുനില കെട്ടിടങ്ങളിലെ സുരക്ഷ സംബന്ധിച്ച പരിശോധനകൾ കർശനമാക്കി ലണ്ടൻ ഭരണകൂടം. ആവശ്യമായ സുരക്ഷയില്ലെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ ലണ്ടനിലെ അഞ്ച്​ ബഹുനില കെട്ടിടങ്ങൾ പൂർണമായി ഒഴിപ്പിച്ചു. 

അഞ്ച്​ ബഹുനില കെട്ടിടങ്ങളിലായി 800 ലേറെ കുടുംബങ്ങളാണ്​ താമസിച്ചിരുന്നത്​. അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇൗ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളിൽ പോരായ്​മയുണ്ടെന്ന്​ കണ്ടെത്തിയതിനാലാണ്​ നടപടിയെന്ന്​ കാംഡെൻ കൗൺസിൽ ലീഡർ ജോർജിയ ഗൗൾഡ്​ വ്യക്​തമാക്കി. 

ജനങ്ങളുടെ സുരക്ഷയാണ്​ പ്രധാനം. അഗ്നിശമനസേന വൈകാതെ തന്നെ ഇൗ ബഹുനില കെട്ടിടങ്ങളിൽ സുരക്ഷ ഒരുക്കും.ഇതിന്​  ശേഷം താമസക്കാർക്ക്​ കെട്ടിടങ്ങളിലേക്ക്​ തിരിച്ച്​ വരാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ജൂൺ 14ന്​ പുലർച്ചെ ഉണ്ടായ ഗ്രെൻഫെൽ അഗ്നിബാധയിൽ 79 പേർ മരിക്കുകയും നിരവധിപ്പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. തീപിടിത്തത്തിൽ കെട്ടിടം പൂർണമായും തകർന്നു.

Tags:    
News Summary - Camden flats: Hundreds of homes evacuated over fire risk fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.