Posted On
date_range Updated On
date_range ജർമനിയിൽ ബസപകടം; 18 മരണം
ബർലിൻ: ജർമനിയിലെ ബവേറിയയിൽ മുതിർന്ന പൗരന്മാരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് കത്തി 18 പേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതിഗുരുതരമാണ്. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ചാരമായ ബസിനുള്ളിൽ കുടുങ്ങിയവരെ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്.
ബവേറിയയിലെ മുവെൻക്ക്ബെർഗിൽ ട്രാഫിക് കുരുക്കിനിടെ ട്രക്കിെൻറ പിറകിലിടിച്ചാണ് ബസ് കത്തിയത്. റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. രണ്ടു ഡ്രൈവർമാരും 46 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.