ബ്രിട്ടീഷ്​ ഭീകരാക്രമണം: മരണസംഖ്യ അഞ്ചായി

ലണ്ടൻ: ബ്രിട്ടീഷ് പാർലമ​െൻറിന് സമീപമുണ്ടായ  ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. വെടിവെപ്പിലടക്കം 40 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഫ്രഞ്ച്, സൗത്ത് കൊറിയൻ പൗരന്മാരും ഉൾപ്പെടുന്നു. സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ചു പേരാണ് മരിച്ചത്. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു.   

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് ലണ്ടൻ നഗരത്തെ ഞെട്ടിച്ച ആക്രമണങ്ങളുണ്ടായത്. പാർലമ​െൻറിൻെറ അധോസഭയുടെ മുന്നിൽ ജോലിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കുത്തേറ്റത് മരിച്ചത്. 48കാരനായ പൊലീസ് കോൺസ്റ്റബിൾ കെയ്ത് പാൽമർ ആണ് മരിച്ചത്. പൊലീസ് കോൺസ്റ്റബിൾ കുത്തേറ്റ് വീണയുടൻ പൊലീസ് ആക്രമിയെ വെടിവെച്ചു.

കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ കെയ്ത് പാൽമർ
 


അപകടത്തെ തുടർന്ന് വെസ്റ്റ്മിനിസ്റ്റർ അടിപ്പാതയിലെ ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പാർലമ​െൻറ് ചത്വരത്തിൽ ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബെൽജിയം ഭീകരാക്രമണത്തിൻെറ ഒന്നാം വാർഷികത്തിലാണ് ലണ്ടനിലെ ആക്രമണം.

ആക്രമണം നടത്തിയയാൾ ഏഷ്യൻ വംശജനാണെന്നാണ് വിവരം. സംഭവം ഭീകരാക്രമണമാണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. ഭീതിപ്പെടുത്തിയ ആക്രമണത്തെ തുടർന്ന് അധോസഭ സമ്മേളനം ഉച്ചക്കുശേഷം റദ്ദാക്കിയിരുന്നു.

Tags:    
News Summary - british Parliament attack death rate increase in five

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.