Posted On
date_range Updated On
date_range ബ്രെക്സിറ്റ് ബിൽ സമയക്രമത്തിന് എം.പിമാരുെട പിന്തുണയില്ല
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ബ്രെക്സിറ്റ് ബിൽ മൂന്നു ദിവസത്തിനകം പാർലമെൻറിൽ അവ തരിപ്പിച്ച് പരിശോധിക്കാനുള്ള നിർദേശം എം.പിമാർ തള്ളി. നേരത്തേ പാർലമെൻറ് ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും വളരെ കുറഞ്ഞ സമയക്രമത്തെയാണ് ഇപ്പോൾ എം.പിമാർ എതിർക്കുന്നത്.
എം.പിമാർ ബ്രെക്സിറ്റ് പദ്ധതി ‘വൈകിപ്പിക്കാൻ’ വോട്ട് ചെയ്യുകയാണെന്നും ഇത് നിരാശജനകമാണെന്നും പ്രധാനമന്ത്രി പാർലമെൻറിൽ പറഞ്ഞു. ഇപ്പോൾ ബ്രിട്ടൻ കൂടുതൽ അനിശ്ചിതത്വം നേരിടുകയാണ്. യൂറോപ്യൻ യൂനിയൻ നേതാക്കളുമായി സംസാരിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കും. ഈ മാസം അവസാനംതന്നെ ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കാനുള്ള നയം നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.