ലോകപ്ര​ശസ്​ത റോക്​ ക്ലൈംബർ ബ്രാഡ്​ ഗോബ്രൈറ്റ്​​ സാഹസികതക്കിടെ വീണ്​ മരിച്ചു

മെക്​സികോ സിറ്റി: ലോക പ്രശസ്​ത റോക്​ ക്ലൈംബർ ബ്രാഡ്​ ഗോബ്രൈറ്റ്​ മെക്​സികോയിൽ സാഹസിക പരിപാടിക്കിടെ വീണ ്​ മരിച്ചു. വടക്കൻ മെക്​സികോയിലെ മോണ്ടെറി പ്രദേശത്തെ എൽ പോട്രെറോ ചികോ കൊടുമുടിയിലെ കിഴക്കാംതൂക്കായ ഭാഗ ത്ത്​ ബുധനാഴ്​ചയായിരുന്നു അപകടമെന്ന്​ മെക്​സികൻ അധികൃതർ അറിയിച്ചു.

കാലിഫോർണിയയിൽ നിന്നുള്ള 31കാരനായ ഗോബ്രൈറ്റ്​ 300 മീറ്റർ താഴ്​ചയിലേക്ക്​ പതിക്കുകയായിരുന്നു. അമേരിക്കക്കാരനായ എയ്​ഡൻ ജേക്കബ്​സണിനൊപ്പം (26) രണ്ട്​ ദിവസം കൊണ്ട്​ കൊടുമുടിയുടെ മുകളിലെത്തിയ ശേഷം തിരിച്ചിറങ്ങു​േമ്പാളായിരുന്നു അപകടം.
പാറയുടെ കുത്തനെയുള്ള ഭാഗത്തുകൂടി ഒറ്റ കയറിൽ തൂങ്ങി താഴേക്ക്​ ഇറങ്ങി വരു​േമ്പാൾ (ഇരുവരുടെയും ശരീരഭാരം പരസ്​പരം ബാലൻസ്​ നൽകുന്ന സിമുൽ-റാപ്പല്ലിങ് രീതി) പിടിവിട്ട്​ താഴെ വീഴുകയായിരുന്നു.

ഇരുവരും താ​േഴക്ക്​ പോയെങ്കിലും പാറയുടെ തള്ളി നിൽക്കുന്ന ഭാഗത്തുണ്ടായിരുന്ന കുറ്റിച്ചെടിയിലേക്ക്​ പതിച്ചതിനാൽ ജേക്കബ്​സണിന്​ രക്ഷപ്പെടാനായി. കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജേക്കബ്​സൺ ചികിത്സയിലാണ്​. ‘ഗോബ്രൈറ്റിനേക്കാൾ അൽപം മുകളിലായിരുന്നു ഞാൻ. ഞാൻ ഇടതുവശത്തും ഗോബ്രൈറ്റ്​ വലതുവശത്തും. ​പെട്ടന്നാണ്​ താഴേക്ക്​ പതിച്ചത്​’- മറ്റൊരു അമേരിക്കൻ ക്ലൈംബറായ റിയാൻ ബോറിസിന്​ അയച്ച സന്ദേശത്തിൽ ജേക്കബ്​സൺ പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങളില്ലാതെ വലിയ പാറ​ക്കെട്ടുകൾ കീഴടക്കിയതിലുടെയാണ്​ ഗോബ്രൈറ്റ്​ ശ്രദ്ധേനായത്​. 2017ൽ കാലിഫോർണിയയിലെ യോസ്​മൈറ്റ്​ നാഷണൽ പാർക്കി​ലുള്ള എൽ കാപ്​റ്റൻ കൊടുമുടി റെക്കോർഡ്​ വേഗത്തിൽ കയറിയതാണ്​ ഗോബ്രൈറ്റിനെ പ്രശസ്​തിയിലേക്ക്​ ഉയർത്തിയത്​.

Tags:    
News Summary - Brad Gobright, renowned US rock climber, dies after fall in Mexico-World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.