Posted On
date_range Updated On
date_range ബൊളീവിയൻ മുൻ ധനമന്ത്രിക്ക് മെക്സികോയിൽ അഭയം
ലാപാസ്: ബൊളീവിയൻ സമ്പദ്വ്യവസ്ഥെയ കരുത്തുറ്റതാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച മുൻ ധനമന്ത്രി ലൂയിസ് ആർ സിന് മെക്സികോയിൽ രാഷ്്ട്രീയ അഭയം. മുൻ പ്രസിഡൻറ് ഇവോ മൊറലിസിനൊപ്പം മെക്സികോയിലുണ്ടെന്ന് ലൂയിസ് വ്യക്തമാക്കി.
2006 മുതൽ മൊറലിസ് സർക്കാറിൽ പ്രധാന വ്യക്തിയായിരുന്ന ലൂയിസ് രാജ്യത്തെ ദാരിദ്ര്യം കുറക്കുന്നതിലും ലാറ്റിനമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ബൊളീവിയയെ മാറ്റുന്നതിലും നിർണായക പങ്കാണ് വഹിച്ചത്. നവംബർ 10െല തെരഞ്ഞെടുപ്പിനെ തുടർന്ന് കലാപമുണ്ടാകുകയും മൊറലിസിന് രാജിവെക്കേണ്ടിയും മെക്സികോയിൽ അഭയം തേടേണ്ടിയും വന്നിരുന്നു. മുൻ വൈസ് പ്രസിഡൻറ് അൽവാരോ ഗാർഷ്യ, മുൻ ആരോഗ്യ മന്ത്രി ഗബ്രിയേല മൊണ്ടാനോ എന്നിവരും വെനിസ്വേലയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.