നിലംതൊടാതെ 10 മാസം പറന്ന് കുഞ്ഞന്‍പക്ഷി

സ്റ്റോക്ഹോം: നിലംതൊടാതെ 10 മാസം പറന്ന് റെക്കോഡിട്ടിരിക്കുകയാണ് കോമണ്‍ സ്വിഫ്റ്റ് എന്ന കുഞ്ഞന്‍പക്ഷി. സ്വീഡന്‍ പക്ഷിനിരീക്ഷകനായ ആന്‍ഡേഴ്സ് ഹെഡന്‍സ്റ്റോമാണ് ടോര്‍പിഡയെപ്പോലുള്ള ഈ പക്ഷിയെ കണ്ടത്തെിയത്.  

ആന്‍ഡേഴ്സ് 13 പക്ഷികളുടെ ശരീരത്തില്‍ സെന്‍സര്‍ ഘടിപ്പിച്ച് രണ്ടു വര്‍ഷം നിരീക്ഷിച്ചാണ് വിവിരങ്ങള്‍ ശേഖരിച്ചത്. ഇതു വഴിയാണ് പക്ഷികള്‍ 10 മാസം വടക്കന്‍ യൂറോപ്പില്‍നിന്ന് മധ്യ ആഫ്രിക്കയിലേക്കും 10 മാസം തിരിച്ചും യാത്രചെയ്തതായി മനസ്സിലാക്കിയത്. വളരെ കുറഞ്ഞ സമയം മാത്രമാണ് ഈ യാത്രയില്‍ വിശ്രമത്തിനായി പക്ഷികള്‍ ചെലവഴിച്ചത്. എന്നാല്‍, മൂന്നു പക്ഷികള്‍ എവിടെയും വിശ്രമിക്കാതെയാണ് യാത്രചെയ്തത്. ഉറക്കവും വിശ്രമവും ഭക്ഷണവും എല്ലാം യാത്രയില്‍ കണ്ടത്തെി ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുകയാണ്.

ബ്ളേഡുകള്‍പോലെ ചിറകുകളുള്ള ഇവക്ക് വെട്ടിത്തിരിയാനും താഴ്ന്നും ഉയര്‍ന്നും പറക്കാനും നിഷ്പ്രയാസം സാധിക്കും. ഭാരം കുറഞ്ഞ ഈ കുഞ്ഞന്‍പക്ഷിക്ക് അഞ്ചു മുതല്‍ 20 വര്‍ഷം വരെയാണ് ആയുസ്സ്. ഇതുവരെ ഇവയുടെ വിവരങ്ങള്‍ ആരും ശേഖരിച്ചുവെച്ചിട്ടില്ളെന്ന് ആന്‍ഡേഴ്സന്‍ പറയുന്നു. കറന്‍റ് ബയോളജി എന്ന മാഗസിനിലാണ് റെക്കോഡിട്ട പക്ഷിയുടെ വിവരങ്ങളുള്ളത്.

 

Tags:    
News Summary - This Bird Can Remain Airborne For 10 Months Straight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.