ദ. കൊറിയന്‍ പ്രസിഡന്‍റാവാന്‍ മൂണ്‍ ഇല്ല

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ളെന്ന് യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രണ്ടു തവണ യു.എന്‍ മേധാവിയായ മൂണ്‍ കഴിഞ്ഞ മാസമാണ്  സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. ഇതോടെ അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥിയായി മൂണ്‍ ഉണ്ടാവുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു.

ജനങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ താന്‍ ക്ഷമചോദിക്കുന്നതായി ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.  തന്‍െറ നേതൃത്വത്തില്‍ രാജ്യത്തെ രാഷ്ട്രീയത്തില്‍ മാറ്റംകൊണ്ടുവരണമെന്ന നിസ്വാര്‍ഥമായ താല്‍പര്യം താന്‍ ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, മത്സരത്തിനിറങ്ങുന്നതിനെക്കുറിച്ച് എവിടെയും ഒൗദ്യോഗിക പ്രഖ്യാപനം മൂണ്‍ നടത്തിയിരുന്നില്ല.

Tags:    
News Summary - Ban ki moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.